വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജ് അ​ടി​ച്ചു ത​ക​ർ​ത്തു
Wednesday, January 19, 2022 12:31 AM IST
മു​ക്കം: ക​ള​ൻ​തോ​ട് കെ​എം​സി​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സം​ഘ​ർ​ഷം.​പ​രീ​ക്ഷ എ​ഴു​താ​നാ​യി എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ ന​ട​ത്താ​ത്ത​തി​നെ​തി​രേയു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ൾ കോ​ള​ജ് അ​ടി​ച്ചു ത​ക​ർ​ത്തു. ഏ​ഴു​മാ​സ​മാ​യി ഈ ​വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ഹാ​ര​മു​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ നി​സ്സ​ഹ​ക​ര​ണ സ​മ​ര​മാ​രം​ഭി​ച്ച​ത്.

അ​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​രീ​ക്ഷ എ​ഴു​താ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ൾ എ​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​മി​ല്ലാ​താ​യ​തോ​ടെ പ​രീ​ക്ഷ ന​ട​ത്താ​നാ​യി​ല്ല. ര​ണ്ടാംവ​ർ​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യാ​യി​രു​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ കോ​വി​ഡ് മൂ​ലം മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യും ന​ട​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ടി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ൾ അ​ഴി​ച്ചു മാ​റ്റി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ മു​ക്കം പോ​ലീ​സ് സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥിക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ര​ണ്ടു മാ​സ​ത്തെ ശ​മ്പ​ള​മെ​ങ്കി​ലും ഉ​ട​ൻ വേ​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞ​ങ്കി​ലും വ്യാ​ഴാ​ഴ്ച മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​വാ​മെ​ന്ന ധാ​ര​ണ​യി​ൽ പി​രി​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വി​ദ്യാ​ര്‍​ഥി​ക​ൾ പി​രി​ഞ്ഞു പോ​വാ​താ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ചെ​യ്തു. ഉ​ച്ച​ക്കു ര​ണ്ട് മ​ണി​യോ​ടെ പ​രീ​ക്ഷ ന​ട​ന്ന​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു നി​ന്ന ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്.