ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം; പു​ന്ന​യ്ക്ക​ൽ വ​ഴി​ക്ക​ട​വി​ൽ ഇ​നി പു​തി​യ പാ​ലം
Tuesday, January 18, 2022 12:49 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ തി​രു​വ​മ്പാ​ടി പു​ന്ന​യ്ക്ക​ൽ റോ​ഡി​ലെ വ​ഴി​ക്ക​ട​വ് പാ​ല​ത്തി​നു ശാ​പ​മോ​ക്ഷം. 40 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി പ​ണി​ത കൈ​വ​രി​യി​ല്ലാ​ത്ത നാ​ലു മീ​റ്റ​ർ മാ​ത്രം വീ​തി​യു​ള്ള പാ​ല​ത്തി​നാ​ണ് ശാ​പ​മോ​ക്ഷം ആ​കു​ന്ന​ത്.

ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ പു​ന്ന​യ്ക്ക​ൽ വ​ഴി​ക്ക​ട​വ് പാ​ലം പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്. 5.53 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​ന്ന​ക്ക​ൽ - തി​രു​വ​മ്പാ​ടി റോ​ഡി​ൽ തൂ​ണു​ക​ൾ ക്ഷ​യി​ച്ചു നി​ൽ​ക്കു​ന്ന വ​ഴി​ക്ക​ട​വ് പാ​ല​മുള​ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സാ​ങ്കേ​തി​കാ​നു​മ​തി നേ​ടി ടെ​ൻ​ഡ​ർ ചെ​യ്ത് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.