മേ​ധാ​വി​ക​ളെ തീ​രു​മാ​നി​ക്കുക കൗ​ണ്‍​സി​ൽ
Tuesday, January 18, 2022 12:46 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം കോ​ള​ജ് കൗ​ണ്‍​സി​ലി​നു ന​ൽ​കി​കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി​ക്ക് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ അ​ഫി​ലി​യ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വ​കു​പ്പു​ത​ല​വ​ൻ​മാ​രെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്ന ഭേ​ദ​ഗ​തി ഇ​ന്ന​ലെ ചേ​ർ​ന്ന സെ​ന​റ്റ് യോ​ഗ​മാ​ണ് അം​ഗീ​ക​രി​ച്ച​ത്.​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ധ്യ​ക്ഷ​നാ​യ കോ​ള​ജ് കൗ​ണ്‍​സി​ലി​നു വ​കു​പ്പ് മേ​ധാ​വി​ക​ളെ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്ന സ്റ്റാ​റ്റ്യൂ​ട്ട് ഭേ​ദ​ഗ​തി​യാ​ണ് സെ​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള അ​ഫി​ലി​യ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വ​കു​പ്പ് ത​ല​വ​ൻ​മാ​രെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പോ​ലെ റൊ​ട്ടേ​ഷ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ന​റ്റം​ഗം അ​രു​ണ്‍ ക​രി​പ്പാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നു സി​ൻ​ഡി​ക്ക​റ്റ് വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ വ​കു​പ്പു മേ​ധാ​വി സ്ഥാ​നം ഓ​രോ ര​ണ്ടു വ​ർ​ഷ​ത്തി​ലും സീ​നി​യ​ർ അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​തി​നു​ള്ള സ്റ്റാ​റ്റ്യൂ​ട്ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സെ​ന​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.