ക​രി​യാ​ത്തും​പാ​റ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്ക​ണ​മെ​ന്ന്
Monday, January 17, 2022 12:48 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി. ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ര​മ​ണീ​യ​ത നി​റ​ഞ്ഞ ക​രി​യാ​ത്തും​പാ​റ ഏ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. എ​ന്നാ​ൽ മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി​യി​ട്ട്‌.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഇ​വി​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ളാ​ണ് ഇ​പ്പോ​ൾ വ​ന്നു മ​ട​ങ്ങു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ന്നി​വ​രു​മാ​യി ഇ​ട​പെ​ട്ട് കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്രം തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.