കെ​എ​സ്ടി​യു പ്ര​ക്ഷോ​ഭ സം​ഗ​മം മാ​റ്റിവച്ചു
Monday, January 17, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഫോ​ക്ക​സ് ഏ​രി​യ പി​ൻ​വ​ലി​ച്ച് ശാ​സ്ത്രീ​യ​മാ​യി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ളം സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്ടി​യു) സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി മ​തി​യാ​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക എ​യി​ഡ​ഡ് സ്കൂ​ളി​ൽ നി​യ​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, മെ​ഡി​സെ​പ്പ് വി​ഹി​തം ഉ​റ​പ്പു​വ​രു​ത്തി അ​ധ്യാ​പ​ക​രി​ൽ നി​ന്നു​ള്ള പ്രീ​മി​യം കു​റ​യ്ക്കു​ക,

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​രെ​യും പി​ടി​എ​യും ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 29-ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്ര​ക്ഷോ​ഭ സം​ഗ​മം കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി.

അ​ന്നേ ദി​വ​സം ജി​ല്ല​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ർ പാ​ലി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ക​രീം പ​ടു​കു​ണ്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.