കെ​എ​സ്ആ​ർ​ടി​സി​യു​ടെ താ​മ​ര​ശേരി- മൂന്നാ​ർ ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Saturday, January 15, 2022 11:25 PM IST
താ​മ​ര​ശേ​രി: വ​രു​മാ​ന​വ​ർ​ധ​ന​യും വി​നോ​ദ​സ​ഞ്ചാ​ര​വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ആ​ർ​ടി​സി ആ​വി​ഷ്ക​രി​ച്ച മൂ​ന്നാ​ർ ടൂ​റി​സം സ​ർ​വീ​സ് താ​മ​ര​ശേ​രി ഡി​പ്പോ​യി​ൽ​നി​ന്ന് ഇ​ന്ന​ലെ​മു​ത​ൽ ആ​രം​ഭി​ച്ചു.

മൂ​ന്നാ​റി​ന്‍റെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും ടാ​റ്റാ ടീ ​മ്യൂ​സി​യം, ടോ​പ് സ്റ്റേ​ഷ​ൻ, കു​ണ്ട​ള ഡാം, ​ഇ​ക്കോ പോ​യി​ന്‍റ്, ഫി​ലിം ഷൂ​ട്ടിം​ഗ് പോ​യി​ന്‍റ്, മാ​ട്ടു​പ്പെ​ട്ടി ഡാം, ​ടീ ഗാ​ർ​ഡ​ൻ ഫോ​ട്ടോ പോ​യി​ന്‍റ്, ഫോ​റ​സ്റ്റ് ഫ്ല​വ​ർ​ഗാ​ർ​ഡ​ൻ എ​ന്നീ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സി​ന്‍റെ ക​ന്നി​യാ​ത്ര​യ്ക്കാ​ണ് രാ​വി​ലെ ഒ​മ്പ​തി​ന് തു​ട​ക്ക​മി​ട്ട​ത്.

താ​മ​ര​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ​രി​സ​ര​ത്ത് രാ​വി​ലെ എ​ട്ട​ര​യ്ക്ക് ന​ട​ന്ന ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ യാ​ത്ര ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നാ​ണ് പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി വി​നോ​ദ​സ​ഞ്ചാ​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 26ന് ​ആ​രം​ഭി​ച്ച പൂ​ക്കോ​ട്-​വ​ന​പ​ർ​വം-​തു​ഷാ​ര​ഗി​രി സ​ർ​വീ​സി​ന് പി​ന്നാ​ലെ മൂ​ന്നാ​ർ, നെ​ല്ലി​യാ​മ്പ​തി ടൂ​റി​സം പാ​ക്കേ​ജു​ക​ൾ​ക്കു​കൂ​ടി തു​ട​ക്ക​മാ​വു​ന്ന​തോ​ടെ താ​മ​ര​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ജി​ല്ല​യി​ലെ ബ​ജ​റ്റ് ടൂ​റി​സം സ​ർ​വീ​സി​ന്‍റെ ഹ​ബ്ബാ​യി മാ​റും.