പോ​ത്തു​ണ്ടി​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Saturday, January 15, 2022 11:25 PM IST
പു​തു​പ്പാ​ടി: അ​ടി​വാ​രം പോ​ത്തു​ണ്ടി​പാ​ലം നി​ർ​മാ​ണ​ത്തി​ലെ മെ​ല്ലെപ്പോക്കു​ന​യ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ പ്ര​തി​ഷേ​ധം. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പെ​രി​യ​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ടി​വാ​രം തു​ഷാ​ര​ഗി​രി, ചെ​മ്പു​ക​ട​വ്, നൂ​റാം തോ​ട് എ​ന്നി പ്ര​ദേ​ശ​ങ്ങ​ള ബ​ന്ധി​പ്പി​ക്കു​ന്ന പോ​ത്തു​ണ്ടി പാ​ലം പ​ണി​യു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു.

2018 ലെ ​മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ത​ക​ർ​ന്നുപോ​യ പാ​ല​മാ​ണ് നാ​ലുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ഒ​രു ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് തൂ​ൺ മാ​ത്ര​മേ നി​ർ​മി​ച്ചി​ട്ടു​ള്ളു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക പാ​ല​വും താ​റു​മാ​റാ​ക്കി പ​ക​രം മ​ണ്ണി​ട്ട് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം പോ​കാ​ൻ ഒ​രു താ​ത്​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി​യ​തും ഒ​രു മ​ഴ ചെ​യ്താ​ൽ ഒ​ലി​ച്ചു പോ​കും.

പാ​ല​ത്തി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​ക​രി​ച്ച് യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യി​ൽ മു​ൻ ബ്ലോ​ക്ക് അം​ഗം ലീ​ലാ​മ്മ ജോ​സ്, ഐ​ൻ‌​ടി​യു​സി തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, മു​ൻ അം​ഗം കു​മാ​ര​ൻ ക​രി​മ്പി​ൽ. മ​നോ​ജ് നീ​റു​വേ​ലി​ൽ, ജോ​സ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.