താ​ത്കാ​ലി​ക ക​ണ​ക്ഷ​ന്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി
Saturday, January 15, 2022 11:20 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ട്-​കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന​ന്ത​മാ​യി നീ​ളാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ താ​ത്കാ​ലി​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വൈ​ദ്യുതി ബോ​ര്‍​ഡ് പു​തു​ക്കു​ന്നു.

ക​ണ​ക്ഷ​നു​ള്ള ബോ​ര്‍​ഡും അ​നു​ബ​ന്ധ​സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​നൊ​പ്പം ഇ​തി​നാ​യി താ​ത്കാ​ലി​ക ഷെ​ല്‍​ട്ട​റും നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ ചു​മ​രു​പോ​ലെ​യാ​ക്കി തേ​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ താ​ത്കാ​ലി​ക ക​ണ​ക്ഷ​നു​വേ​ണ്ട സാ​മ​ഗ്രി​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ പ​റ്റൂ​വെ​ന്നാ​ണ് നി​ര്‍​ദേ​ശം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ർ​മാ​ണ സ്ഥ​ല​ത്തി​നു സ​മീ​പ​ത്ത് പ​ല​ക വ​ച്ച് താ​ലത്കാ​ലി​ക സ്റ്റാ​ന്‍​ഡ് ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു മോ​ട്ടോ​ര്‍ ക​ണ​ക്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​മാ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

നേ​രി​ട്ട് ബോ​ര്‍​ഡി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​തെ ഇ​രു​മ്പു പൈ​പ്പ് സ്ഥാ​പി​ച്ച​ശേ​ഷ​മേ ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​വൂ. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ ഇ​ത് പൊ​ളി​ച്ചു​നീ​ക്കി സ്ഥി​ര ക​ണ​ക്ഷ​നാ​ക്കി ന​ല്‍​കു​ക​യാ​യി​രു​ന്നു പ​തി​വ്. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന​തോ​ടെ താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കു​ന്ന സ്റ്റാ​ന്‍​ഡു​ക​ള്‍ ദ്ര​വി​ച്ചു​പോ​കു​ക​യും ഇ​ത് സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ല്‍ മാ​ത്ര​മേ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ക​യു​ള്ളു.

നി​ല​വി​ല്‍ ലൈ​സ​ന്‍​സു​ള്ള ഇ​ല​ക്ട്രീ​ഷ്യ​ന്‍ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി അ​പേ​ക്ഷ കെ​എ​സ്ഇ​ബി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വീ​ടു​ക​ള്‍​ക്ക് 4,040 മു​ത​ലാ​ണ് താ​ത്കാ​ലി​ക ക​ണ​ക്ഷ​നു​ള്ള ഫീ​സ്.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ താ​ത്കാ​ലി​ക ക​ണ​ക്ഷ​ന് പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും വ​രും.​അ​പേ​ക്ഷ​ക​ന്‍റെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, കൈ​വ​ശ അ​വ​കാ​ശം എ​ന്നീ രേ​ഖ​ക​ളാ​ണ് ഇ​തി​നൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.