സ്റ്റാ​ർ​കെ​യ​റി​ൽ സൗ​ജ​ന്യ ലേ​സ​ർ ചി​കി​ത്സാ​ക്യാ​മ്പ്
Saturday, January 15, 2022 11:20 PM IST
കോ​ഴി​ക്കോ​ട്: പൈ​ൽ​സ്, ഫി​ഷ​ർ, ഫി​സ്റ്റു​ല, പൈ​ലോ​നി​ഡ​ൽ സൈ​ന​സ് എ​ന്നി​വ മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ കൃ​ത്യ​ത​യാ​ർ​ന്ന ചി​കി​ത്സ​യി​ലൂ​ടെ അ​ത്യാ​ധു​നി​ക പ്രോ​ക്ടോ​ള​ജി ചി​കി​ത്സ​യി​ലൂ​ടെ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ സ്റ്റാ​ർ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ.​

ഈ ​മാ​സം 17 മു​ത​ൽ 22 വ​രെ സ്റ്റാ​ർ​കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ സൗ​ജ​ന്യ ലേ​സ​ർ ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തും. ക്യാ​മ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് 15 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, സ​ർ​ജ​റി​ക​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ നി​ര​ക്കി​ള​വു​ക​ൾ എ​ന്നി​വ ല​ഭി​ക്കും. ബു​ക്കിം​ഗി​നാ​യി വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 0495 2489000, 8606945517.