കെ-​റെ​യി​ൽ പ​ദ്ധ​തി അ​ഴി​മ​തി ലാ​ക്കാ​ക്കി​യെന്ന് കേ​ര​ളാ യൂ​ത്ത്ഫ്ര​ണ്ട്
Tuesday, December 7, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: കെ​-റെ​യി​ൽ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം അ​ഴി​മ​തി മാ​ത്ര​മാ​ണ​ന്നും കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം അ​പു ജോ​ൺ ജോ​സ​ഫ്. കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് കോഴിക്കോട് ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. കേ​ര​ളാ യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് സെ​ക​ട്ട​റി കെ.​വി. ക​ണ്ണ​ൻ ഓ​ൺ​ലൈ​ൻ മെ​മ്പ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ല​ൻ ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം രാ​ജീ​വ്‌ തോ​മ​സ്, ഐ​ടി ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ് ജോ​ൺ വെ​ട്ടി​യാ​ർ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ക​രോ​ൾ .കെ ​ജോ​ൺ, പി.​പി. റ​ഫീ​ഖ്, ഷി​ഗി​ൻ​ലാ​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഭി​ലാ​ഷ് പാ​ലാ​ഞ്ചേ​രി, ജെ​ഫി​ൻ ഫ്രാ​ൻ​സി​സ്, പി.​വി. മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.