ക്വാ​റി ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വ​ന്‍​ഷ​ന്‍
Tuesday, December 7, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് ക്വാ​റി ആ​ൻ​ഡ് ക്ര​ഷ​ർ ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ (കെ​ക്യു​സി​എ) സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ കോ​ഴി​ക്കോ​ട് അ​ള​കാ​പു​രി​യി​ൽ ന​ട​ന്നു. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ.​എം. യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജോ​ർ​ജ് തോ​മ​സ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. റി​ട്ട. ജി​യോ​ള​ജി​സ്റ്റ് മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ൺ​വ​ൻ​ഷ​നി​ൽ സം​സ്ഥാ​ന​ത്തെ ഖ​ന​നമേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നുവേ​ണ്ടി ഇ.​സി. ക​മ്മ​ിറ്റി​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, ഖ​ന​നമേ​ഖ​ല​യെ വ്യ​വ​സാ​യമേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.