താ​മ​ര​ശേ​രി താ​ലൂ​ക്കാശുപത്രിയുടെ ഗ്രേഡ് ഉ​യ​ര്‍​ത്താ​ൻ ഇടപെടും: എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ
Tuesday, December 7, 2021 12:22 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്കാശുപത്രി‍ ഹെ​ഡ് കോ​ര്‍​ട്ടേ​ഴ്സ് ആശുപത്രിയാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രി​യോട് ആവശ്യപ്പെ​ടു​മെ​ന്ന് ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ. താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ബാ​ര്‍​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടു വി​ല​യി​രു​ത്തു​ന്ന​തി​നും കൂ​ടു​ത​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നു​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​മാ​യ അ​ധി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക, ല​ബോ​റ​ട്ട​റി​ക്കുവേ​ണ്ടി​യു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ അ​ന​സ്‌​തേഷ്യ വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളുന്ന​യി​ച്ചു​ള്ള നി​വേ​ദ​നം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ബു ക​ള​ത്തൂ​ര്‍ എം​എ​ല്‍​എയ്ക്ക് ​സ​മ​ര്‍​പ്പി​ച്ചു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കേ​ശ​വ​നു​ണ്ണി, യോ​ഗ​ത്തി​ല്‍ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീ​ന സി​ദ്ദി​ഖ് അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധീ​ഷ് ക​ല്ല​ന്‍​തോ​ട്, ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. സു​നീ​ര്‍, ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ര​വി​ന്ദ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍​മാ​രാ​യ നീ​തു, ശ്രീ​ജി​ത്ത്, വി​വേ​ക്, ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​സ​ഹ​ദേ​വ​ന്‍, കെ.​എം. അ​ഷ്റ​ഫ്, ടി.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍, എം. ​സു​ല്‍​ഫി​ക്ക​ര്‍, ഹാ​ഫി​സ് റ​ഹ്മാ​ന്‍, ബാ​പ്പു വി​വി​ധ സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ര​ക്ത​ദാ​ന ക്യാ​മ്പ്
കോ​ഴി​ക്കോ​ട്: ഗ​വ. സൈ​ബ​ര്‍​പാ​ര്‍​ക്കി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തി. സൈ​ബ​ര്‍​ പാ​ര്‍​ക്കും ഐ​ടി സം​ര​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ലി​ക്ക​ട്ട് ഫോ​റം ഫോ​ര്‍ ഐ​ടി (കാ​ഫി​റ്റ്), ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള​യും സം​യു​ക്ത​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. 70 പേർ‍ ര​ക്ത​ദാ​നം ന​ട​ത്തി. കാ​ഫി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.