മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്ക് വീ​ണ്ടും യു​ഡി​എ​ഫി​ന്; ഡ​യ​റ​ക്ട​ർ​മാ​ർ അ​ധി​കാ​ര​മേ​റ്റു
Tuesday, December 7, 2021 12:22 AM IST
മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ര​ണസ​മി​തി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ നി​യ​മി​ച്ച ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി വീ​ണ്ടും അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ർ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പിച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ജെ. ആ​ന്‍റ​ണി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്റ​റ​ഫ്, വേ​ണു ക​ല്ലു​രു​ട്ടി, ടി.​ടി. സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണസ​മി​തി​യെ ഉ​ട​നെ അ​ധി​കാ​രം തി​രി​ച്ചേ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​നോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഒ.​കെ. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ത്തി​യ നി​യ​മപോ​രാ​ട്ട​മാ​ണ് ഭ​ര​ണം വീ​ണ്ടും യു​ഡി​എ​ഫി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച​ത്. 2020 ഡി​സം​ബ​ർ 20 നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണസ​മി​തി​യെ ​മാ​റ്റി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് ഭ​ര​ണച്ചുമ​ത​ല അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.