പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച രാ​ജ്യ​ത്തി​ന് മാ​തൃ​ക: മന്ത്രി
Monday, December 6, 2021 12:41 AM IST
മു​ക്കം: സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ വ​ലി​യ വി​ക​സ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​വും ഓ​പ്പ​ൺ സ്റ്റേ​ജും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്കൂ​ൾ മാ​നേ​ജ​ർ സു​ബൈ​ർ കൊ​ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വ​അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യ​വും സ്റ്റേ​ജും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. സ്ക്രാ​പ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്രി പെ​റു​ക്കി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച​പ്പോ​ൾ പൂ​ർ​വ അ​ധ്യാ​പ​ക​ർ ര​ണ്ട് ല​ക്ഷ​ത്തി പ​തി​ന​യ്യാ​യി​രം രൂ​പ​യും നി​ല​വി​ലെ അ​ധ്യാ​പ​ക​ർ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ന​ൽ​കി.
സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഇ​സ്ലാ​ഹി​യ അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ കൂ​ടി ല​ഭ്യ​മാ​യ​തോ​ടെ പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ചാ​ന്ദ്നി, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ധു, ഗ​ഫൂ​ർ ചേ​ന്ന​മം​ഗ​ല്ലൂ​ർ, സാ​റാ കൂ​ടാ​രം, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, പ്രി​ൻ​സി​പ്പ​ൽ ഒ. ​ഷെ​രീ​ഫു​ദീ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ. സ​ലീം, യു.​പി. മു​ഹ​മ്മ​ദ​ലി, പു​തു​ക്കു​ടി അ​ബൂ​ബ​ക്ക​ർ, അ​ജ്മ​ൽ ആ​ന​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.