അ​ന​ധി​കൃ​ത​ നി​ലംനി​ക​ത്തി​ൽ: മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ണ്ണ് മാ​റ്റി​ച്ചു
Monday, December 6, 2021 12:41 AM IST
കു​റ്റ്യാ​ടി: വേ​ളം വി​ല്ലേ​ജി​ലെ തീ​ക്കു​നി ടൗ​ണി​ൽ ഡാ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ണ്ണെ​ടു​ത്തു മാ​റ്റി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. വ​ട​ക​ര ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡെ. ​ത​ഹ​സി​ൽ​ദാ​ർ വി.​കെ. സു​ധീ​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി‌​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ലം ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​നെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
ത​ണ്ണീ​ർ ത​ട​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഡാ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ത​രം മാ​റ്റി​യാ​ൽ ഇ​തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും സ്ഥ​ലം ഉ​ട​മ​യ്ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.
ഈ ​നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത ത​രം​മാ​റ്റം ന​ട​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത കു​ന്നി​ടി​ക്ക​ൽ ത​ട​യാ​നും നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ ത​ട​യാ​നു​മു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.