ചെ​ട്ടി​ക്ക​ട​വ് പാ​ലം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Sunday, December 5, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: ചെ​ട്ടി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ചെ​ട്ടി​ക്ക​ട​വ് പാ​ലം പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ചെ​റു​പു​ഴ​ക്ക് കു​റു​കെ പെ​രു​വ​യ​ല്‍-​ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് 11 കോ​ടി ചെ​ല​വി​ലാ​ണ് ചെ​ട്ടി​ക്ക​ട​വി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് വീ​തി കു​റ​വാ​യ​തി​നാ​ല്‍ വ​ലി​യ പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.