ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു
Thursday, December 2, 2021 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ എ​സ് ടി. ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​ട് ഗ്രാ​മം പ​ദ്ധ​തി​യി​ൽ മ​ണി​ച്ചേ​രി മ​ല​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, അം​ഗ​ങ്ങ​ളാ​യ എ​ൻ.​ജെ. ആ​ൻ​സ​മ്മ, സി​നി ഷി​ജോ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.