സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം സാ​മൂ​ഹി​ക അ​ടു​ക്ക​ള​വ​ഴി​യാ​ക്ക​ണം
Thursday, December 2, 2021 12:41 AM IST
കു​റ്റ്യാ​ടി: സ​ർ​ക്കാ​ർ മ​തി​യാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് ബാ​ധ്യ​ത​യാ​യ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം സാ​മൂ​ഹി​ക അ​ടു​ക്ക​ള​വ​ഴി​യാ​ക്ക​ണ​മെ​ന്ന്‌ കെ​പി​പി​എ​ച്ച്എ കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ ക​ണ്ടി​ജ​ൻ​സി തു​ക വ​ർ​ധി​പ്പി​ക്ക​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി, വ​കു​പ്പു മ​ന്ത്രി, ഡി​ജി​ഇ എ​ന്നി​വ​ർ​ക്ക് ക​ത്തു​ക​ള​യ​ച്ചു.