പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Thursday, December 2, 2021 12:41 AM IST
പേ​രാ​മ്പ്ര: വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം പി​എ​സ് സി​ക്ക് വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം വി​ശ്വാ​സി​ക​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും ഇ​ത്ത​രം ജ​ന​വി​രു​ദ്ധ തീ​രു​മാ​നം പി​ൻ​വ​ലി​ക്കും​വ​രെ മു​സ് ലിം ​ലീ​ഗ് സ​മ​ര രം​ഗ​ത്ത് ഉ​ണ്ടാ​വു​മെ​ന്നും മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​വു​മാ​യ എം.​സി. മാ​യി​ൻ​ഹാ​ജി പ​റ​ഞ്ഞു. വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​നം പി​എ​സ്‌സി​ക്ക് വി​ടാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.