71 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, December 2, 2021 12:40 AM IST
അ​ന്പ​ല​വ​യ​ൽ: 71 ലി​റ്റ​ർ പു​തു​ച്ചേ​രി നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ഓ​ട്ടോ​ഡ്രൈ​വ​റെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. അ​ന്പ​ല​വ​യ​ൽ ആ​റാ​ട്ടു​പാ​റ വി​പി​ൻ നി​വാ​സി​ൽ ബ​ബീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സ്ക്വാ​ഡ് അ​ന്പ​ല​വ​യ​ൽ ആ​യി​രം​കൊ​ല്ലി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 142 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചു​വ​ച്ച മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​പി. ശി​വ​ൻ, സി​ഇ​ഒ മാ​രാ​യ എ. ​അ​നി​ൽ, പി.​പി. ജി​തി​ൻ, അ​മ​ൽ​ദേ​വ്, ഡ​ബ്ല്യു​സി​ഇ​ഒ എം.​ജെ.ജ​ല​ജ, ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ദ്യ വി​ൽ​പ്പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്ന പ്രതിയു​ടെ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.