കു​റു​ക്ക​ൻ​മൂ​ല​യി​ൽ ക​ടു​വാ​ഭീ​തി;മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നു​ന്നു
Thursday, December 2, 2021 12:40 AM IST
മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല​യി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ക​ടു​വ മൂ​ന്ന് ആ​ടു​ക​ളെ​യും പോ​ത്തി​നെ​യും ആ​ക്ര​മി​ച്ച് കൊ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തി​നം​കു​ഴി ജി​ൽ​സി​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്.
ഒ​രാ​ടി​നെ ക​ടു​വ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ജി​ൽ​സി​ന്‍റെ സ​ഹോ​ദ​ര​ൻ തി​നം​കു​ഴി ജെ​യിം​സി​ന്‍റെ ര​ണ്ട് വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ​യും ഏ​ഴു​ദി​വ​സം മു​ന്പ് കു​റു​ക്ക​ൻ മൂ​ല​യി​ലെ കാ​വേ​രി പൊ​യി​ൽ ബാ​ബു​വി​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള മൂ​രി​യേ​യും ര​ണ്ടാ​ഴ്ച മു​ന്പ് ബാ​ബു​വി​ന്‍റെ ത​ന്നെ ഒ​ന്ന​ര വ​യ​സു​ള്ള പോ​ത്തി​നെ​യും ക​ടു​വ കൊ​ന്നി​രു​ന്നു.
പ​ട്ടാ​പ്പ​ക​ലും ക​ടു​വ​യെ ക​ണ്ട​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് രാ​വി​ലെ ദൂ​ര​സ്ഥ​ല​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​വ​രും സൊ​സൈ​റ്റി​യി​ൽ പാ​ൽ ന​ൽ​കു​ന്ന​വ​രും സം​ഘ​മാ​യാ​ണ് പോ​കു​ന്ന​ത്. കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് പു​റ​ത്തേ​ക്ക് വി​ടാ​ൻ ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.
വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ആ​ലീ​സ് സി​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.