കോ​ഴി​ക്കോ​ടി​നെ പാ​ര്‍​ക്കിം​ഗ് സൗ​ഹൃ​ദ​മാ​ക്കും; ഏ​ഴി​ട​ത്ത് ബ​സു​ക​ൾ​ക്കു മാ​ത്ര​മാ​യി േബ
Wednesday, December 1, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: വേ​ണ്ട​ത്ര വീ​തി​യു​ള്ള റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. കോ​ഴി​ക്കോ​ടി​നെ പാ​ര്‍​ക്കിം​ഗ് സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​മാ​യി 19 റോ​ഡു​ക​ളി​ൽ ബ​സു​ക​ൾ​ക്ക​ട​ക്കം പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഏ​ഴി​ട​ത്ത് ബ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി ബേ​ക​ളും നി​ർ​മി​ക്കാ​നാ​ണ് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
പ​ദ്ധ​തി പ്ര​കാ​രം റോ​ഡു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ മൊ​ത്തം പ​ത്ത് ല​ക്ഷം നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
മാ​നാ​ഞ്ചി​റ സ്ക്വ​യ​ർ, ടൗ​ൺ​ഹാ​ൾ റോ​ഡ്, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ റോ​ഡ്, ഒ​യി​റ്റി റോ​ഡ്, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ റോ​ഡ് അ​പ്സ​ര തി​യേ​റ്റ​റി​ന് സ​മീ​പം പാ​വ​മ​ണി റോ​ഡ്, അ​പ്സ​ര ലി​ങ്ക് ക്രോ​സ് റോ​ഡ്, വെ​ള്ള​യി​ൽ റോ​ഡ്, സ​രോ​വ​രം റോ​ഡ്, രാ​ജാ​ജി​റോ​ഡ്, വെ​സ്റ്റ്ഹി​ൽ ഗ​സ്റ്റ് ഹൗ​സ് റോ​ഡ്, കോ​വൂ​ർ ജം​ഗ്ഷ​ന്‍, മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ങ്ഷ​ന് താ​ഴെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ഭാ​ഗം, പൊ​റ്റ​മ്മ​ൽ ജം​ഗ്ഷ​ന്‍, പൊ​റ്റ​മ്മ​ൽ ജം​ഗ്ഷ​നും അ​ര​യി​ട​ത്തു​പാ​ല​ത്തി​നു​മി​ട​യി​ൽ, ത​ളി ക്ഷേ​ത്ര​ത്തി​നും ജൂ​ബി​ലി​ഹാ​ൾ ജം​ഗ്ഷ​നുമി​ട​യി​ൽ, ബീ​ച്ച് റോ​ഡി​ൽ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക്, സൗ​ത്ത് ബീ​ച്ചി​ൽ സീ​ക്യൂ​നി​നും മു​ഖ​ദാ​റി​നു​മി​ട​യി​ൽ, ആ​നി​ഹാ​ൾ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​തോ​ടൊ​പ്പം മാ​നാ​ഞ്ചി​റ, മോ​ഡ​ൽ സ്കൂ​ൾ, ന​ട​ക്കാ​വ് ഗേ​ൾ​സ് സ്കൂ​ളി​നും മാ​ർ​ക്ക​റ്റി​നു​മി​ട​യി​ൽ, മാ​വൂ​ർ റോ​ഡ് ജ​ങ്ഷ​നി​ൽ ഷി​പ് മാ​ളി​ന് എ​തി​ർ​വ​ശം, വ​യ​നാ​ട് റോ​ഡി​ലും ക​ണ്ണൂ​ർ റോ​ഡി​ലും ക്രി​സ്ത്യ​ൻ കോ​ള​ജി​ന് സ​മീ​പം, പാ​ള​യം എം​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സ്ബേ​ക​ളും ഒ​രു​ക്കും.
മൊ​ത്തം 1260 ച​തു​ര​ശ്ര മീ​റ്റ​ർ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.