ചേ​ല​ക്കാ​ട് 10 പേ​ർ​ക്കു ഭ​ക്ഷ്യവി​ഷ​ബാ​ധ; ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, December 1, 2021 12:44 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം ചേ​ല​ക്കാ​ട് ഒ​രു വീ​ട്ടി​ലെ 10 പേ​ർ​ക്കു ഭ​ക്ഷ്യ വി​ഷ​ബാ​ധ. വീ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യ കു​ഴിമ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത് .പ​നി​യും, വ​യ​റി​ള​ക്ക​വും, ഛർ​ദിയും വ​ന്ന​തി​നെ തു​ട​ർ​ന്നു നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രിയി​ൽ ചി​കി​ൽ​സ തേ​ടു​ക​യാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി നാ​ദാ​പു​രം ഹെ​ൽ​ത്ത് ഇ​ൻ​സെ​പ​ക്ട​ർ പി.​വി. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും കു​ടി​വെ​ള്ളം സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.​ചേ​ല​ക്കാ​ട് മ​ർ​വ സ്റ്റോറി​ൽ ആ​രോ​ഗ്യ- ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തും​ഗു​ണ​നി​ല​വാ​രമി​ല്ലാ​ത്ത​തും​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ വി​വി​ധ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​രോ​ഗ്യവ​കു​പ്പ് ക​ട അ​ട​ച്ചു പൂ​ട്ടി. ഭ​ക്ഷ്യവി​ഷ​ബാ​ധ​യു​ണ്ടാ​യ വീ​ട്ടി​ലെ അ​ഞ്ചു പേ​രും സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ജ​മീ​ല അ​റി​യി​ച്ചു.
പ​ഴ​കി​യ​തും ഉ​പ​യോ​ഗ യോ​ഗ്യമ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തും വൃ​ത്തി ഹീ​ന​മാ​യ രീ​തി​യി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.