ജി​ല്ല​യി​ല്‍ 718 പേ​ര്‍​ക്കു കോ​വി​ഡ്
Wednesday, December 1, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 718 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​ഉ​മ്മ​ര്‍ ഫാ​റൂ​ഖ് അ​റി​യി​ച്ചു. 10 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 707 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 6,357 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 427 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.
11.57 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 6565 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി വ​ന്ന 631 പേ​ര്‍ ഉ​ള്‍​പ്പ​ടെ 19950 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട് . ഇ​തു​വ​രെ 1175043 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. 4052 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സെ​ക്കു​ല​ർ യൂ​ത്ത് ഫെ​സ്റ്റ്

തി​രു​വ​മ്പാ​ടി: വ​ർ​ഗീ​യ​ത​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വ​ന പ്ര​കാ​രം ഡി​വൈ​എ​ഫ്ഐ തി​രു​വ​മ്പാ​ടി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ൽ സെ​ക്കു​ല​ർ യൂ​ത്ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​സി. ഷൈ​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്സെ​ക്ര​ട്ട​റി ദി​പു പ്രേം​നാ​ഥ്, ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ഇ.​അ​രു​ൺ, പി.​ജെ. ജി​ബി​ൻ ,സു​നി​ൽ ഖാ​ൻ, ര​തീ​ഷ് കു​മാ​ർ, പി.​എ​സ്.​റി​യാ​സ് , സി.​എം. റം​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.