ഡോ.വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ പേ​രി​ലുള്ള പ്ര​ത്യേ​ക പോ​സ്റ്റ​ല്‍ ക​വ​ര്‍ പു​റ​ത്തി​റ​ക്കി
Tuesday, November 30, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: ധ​വ​ള വി​പ്ല​വ​ത്തി​ന്‍റെ പി​താ​വാ​യ ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ല്‍ ത​പാ​ല്‍ വ​കു​പ്പ് പ്ര​ത്യേ​ക പോ​സ്റ്റ​ല്‍ ക​വ​ര്‍ പു​റ​ത്തി​റ​ക്കി.
മ​ല​ബാ​ര്‍ മി​ല്‍​മ​യു​മാ​യി സ​ഹ​ക​രി​ച്ച് ത​പാ​ല്‍ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​ല്‍ ക​വ​റി​ന്‍റെ പ്ര​കാ​ശ​നം പെ​രി​ങ്ങ​ള​ത്തെ മി​ല്‍​മ ഹെ​ഡ് ഓ​ഫീ​സി​ലെ എ.​പി. ബാ​ല​കൃ​ഷ​ണ​ന്‍ നാ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്.​മ​ണി​ക്ക് ന​ല്‍​കി ഉ​ത്ത​ര മേ​ഖ​ല പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ ടി. ​നി​ര്‍​മ​ല ദേ​വി നി​ര്‍​വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന്മ​നാ​ട്ടി​ല്‍ ഡോ.​വ​ര്‍​ഗീ​സ് കു​ര്യ​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​വ​ണം. അ​തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യി കെ.​എ​സ്.​മ​ണി പ​റ​ഞ്ഞു.​
പോ​സ്റ്റ് ഓ​ഫീ​സ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​സു​കു​മാ​ര​ന്‍,മ​ല​ബാ​ര്‍ മി​ല്‍​മ​യു​ടെ​യും കെ.​സി​എം.​എം​എ​ഫി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യ പി. ​ശ്രീ​നി​വാ​സ​ന്‍ ,മ​ല​ബാ​ര്‍ മി​ല്‍​മ മാ​നെ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.