പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​നു സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മി​ക്കാ​ൻ ക​രാ​ർ
Tuesday, November 30, 2021 12:30 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ണ​ക്കെ​ട്ടി​നു സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മി​ക്കാ​ൻ ഇ​ന്ന​ലെ ക​രാ​റാ​യി. 29.13 കോ​ടി രൂ​പ​യാ​ണു ക​രാ​ർ തു​ക. ബാ​ലാ​ജി ക​ൺ​സ്ട്ര​ക്ഷ​ൻ ഡി​സം​ബ​ർ ആ​ദ്യം നിർമാണം ആ​രം​ഭി​ക്കും. എ​ഴു​പ​തു ശ​ത​മാ​നം വേ​ൾ​ഡ് ബാ​ങ്കും 30 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ജ​ല​കമ്മീ​ഷ​ന്‍റെ ഡ്രി​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​വു​ന്ന​ത്. നി​ല​വി​ലു​ള്ള ഡാ​മി​നെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണു സ​പ്പോ​ർ​ട്ടു ഡാം ​നി​ർ​മി​ക്കു​ന്ന​ത്. പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ജ​ല​സേ​ച​നം മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​ന്ന​ത് ബൃ​ഹ​ത് പ​ദ്ധ​തി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ജ​പ്പാ​ൻ പ​ദ്ധ​തി അ​ട​ക്ക​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണം, വൈ​ദ്യു​തോ​ദ്പ്പാ​ദ​നം എ​ന്നി​വ​യെ​ല്ലാം ഈ ​ഡാം റി​സ​ർ​വോ​യ​റി​ലെ ജ​ലം ക​ണ​ക്കാ​ക്കി ന​ട​പ്പി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വൈ​ദ്യു​തോ​ൽ​പ്പാ​ദ​നം കൂ​ടി ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ സം​ഭ​രി​ക്കു​ന്ന വെ​ള്ളം മ​തി​യാ​കാ​തെ വ​രും. 44.41 മീ​റ്റ​റാ​ണു ഡാ​മി​ന്‍റെ ജ​ല​സം​ഭ​ര​ണ ശേ​ഷി​യെ​ങ്കി​ലും ഇ​ത്ര വ​രെ വെ​ള്ളം പി​ടി​ക്ക​ണ​മെ​ങ്കി​ൽ 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഡാം ​ബ​ല​പ്പെ​ടു​ത്തി​യേ മ​തി​യാ​കൂ​യെ​ന്ന കേ​ന്ദ്ര ജ​ല​ക്ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​പ്പോ​ർ​ട്ട് ഡാം ​പ​ണി​യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ 42.7 മീ​റ്റ​ർ ജ​ല​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ സം​ഭ​രി​ക്കു​ന്ന​ത്. സ​പ്പോ​ർ​ട്ട് ഡാം ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ട് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​കും.