സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Tuesday, November 30, 2021 12:30 AM IST
കൂ​രാ​ച്ചു​ണ്ട്: കെ​എ​സ്ഇ​ബി​യു​ടെ കീ​ഴി​ലു​ള്ള ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം സെ​ന്‍ററി​ലെ ജീ​വ​ന​ക്കാ​രി ശാ​ര​ദാ കൃ​ഷ്ണ​നെ തൊ​ഴി​ലി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടെ​ന്നാ​രോ​പി​ച്ച് ക​ക്ക​യ​ത്ത് ന​ട​ത്തി​യ ധ​ർ​ണ​യെ തു​ട​ർ​ന്ന് ഹൈ​ഡ​ൽ ടൂ​റി​സം സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു.
സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തി​യ ആ​വ​ശ്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ത്ര​മ​ല്ല ശാ​ര​ദ കൃ​ഷ്ണ​നെ​ന്ന ജീ​വ​ന​ക്കാ​രി​യെ ഇ​തു​വ​രെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ടി​ട്ടി​ല്ലെ​ന്നും അ​വ​ർ​ക്ക് ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ നി​യ​മാ​വ​ലി​ക​ൾ പാ​ലി​ച്ച് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്നും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സീ​നി​യ​ർ മാ​നേ​ജ​ർ അ​വ​രോ​ട് അ​ടു​ത്ത ദി​വ​സം മു​ത​ൽ വീ​ണ്ടും ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
​യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ ആ​ന്‍റണി വി​ൻ​സ​ന്‍റ് ജീ​പ്സ​ൺ തോ​മ​സ്, സു​നി​ൽ പാ​റ​പ്പു​റം, അ​മ്പ​ല​കു​ന്ന് ആ​ദി​വാ​സി കോ​ള​നി മൂ​പ്പ​ൻ ബി​ജു, എ​സ്ടി പ്ര​മോ​ട്ട​ർ റീ​ന, എ​ഇ​ഇ അ​ബ്ദു​ൾ റ​ഹിം, ടൂ​റി​സം മാ​നേ​ജ​ർ ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.