ജി​ല്ല​യി​ൽ 477 പേ​ർ‍​ക്കു കോ​വി​ഡ്, രോ​ഗ​മു​ക്തി: 693, ടി​പി​ആ​ര്‍: 10.18 ശ​ത​മാ​നം
Tuesday, November 30, 2021 12:30 AM IST
കോ​ഴി​ക്കോ​ട്:​ജി​ല്ല​യി​ല്‍ 477 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​ഉ​മ്മ​ർ ഫാ​റൂ​ഖ് അ​റി​യി​ച്ചു.​നാ​ലു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 471 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്‌​ഥി​രീ​ക​രി​ച്ചു. 4,784 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 693 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 10.18 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് 6,279 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി വ​ന്ന 501 പേ​ർ ഉ​ൾ​പ്പ​ടെ 20,021 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട് .