ക​ക്ക​യ​ത്ത് ദ​ളി​ത് ആ​ദി​വാ​സി സം​ര​ക്ഷ​ണ സ​മി​തി മാ​ർ​ച്ച് ന​ട​ത്തി
Tuesday, November 30, 2021 12:26 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട ആ​ദി​വാ​സി സ്ത്രീ​ക​ളെ ജോ​ലി​യി​ൽ തി​രി​ച്ച​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് ആ​ദി​വാ​സി സം​ര​ക്ഷ​ണ സ​മി​തി, ബി​പി​ജെ​എ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. പി​രി​ച്ചു​വി​ട്ട ആ​ദി​വാ​സി സ്ത്രീ​ക​ളെ തി​രി​ച്ചെ​ടു​ക്കാ​ത്ത പ​ക്ഷം ഹൈ​ഡ​ൽ ടൂ​റി​സ ഉ​പ​രോ​ധ സ​മ​ര​ങ്ങ​ൾ അ​ട​ക്കം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.
അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി ഊ​രു​മൂ​പ്പ​ൻ ബി​ജു, അ​ഡ്വ.സു​മി​ൻ എ​സ്.നെ​ടു​ങ്ങാ​ട​ൻ, ശ​ശി നെ​ടി​യാ​ര​ന്തി​ങ്ക​ൽ, കെ.​ജി.​പ്ര​കാ​ശ്, സി.​എം. നാ​ര​യ​ണ​ൻ, നാ​രാ​യ​ണ​ൻ നെ​ല്ലി​ക്ക​മീ​ത്ത​ൽ , എ.​വി.​ര​വി , മ​ധു ന​ടു​ത്തൊ​ട്ടി, ജോ​ൺ​സ​ൺ ക​ക്ക​യം, സ​ന്ദീ​പ് ക​ള​പ്പു​ര​ക്ക​ൽ, ഗോ​പാ​ല​ൻ മ​ണ്ടോ​പാ​റ, വി.​എ​ച്ച്. സ​രീ​ഷ് , നി​സാം ക​ക്ക​യം, ജിം ​മാ​ത്യു, ജു​വി​ൻ ദേ​വ​സ്യ, തോ​മ​സ് വെ​ളി​യം​കു​ളം, റി​ജാ​സ് റ​ഹ്മാ​ൻ , ഹാ​രി​സ് കൂ​രാ​ച്ചു​ണ്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.