സം​സ്ഥാ​ന സോ​ഫ്റ്റ്ബോ​ൾ: മ​ല​പ്പു​റം സെ​മി​യി​ൽ
Monday, November 29, 2021 12:32 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന 26 മ​ത് സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ‌ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ 8-7 പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​ല​പ്പു​റം സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്.
പു​രു​ഷ വി​ഭാ​ഗം ക്വാ​ർ​ട്ട​ർ ഫൈ​നലി​ൽ ഇ​ന്നു കോ​ഴി​ക്കോ​ട്- പ​ത്ത​നം​തി​ട്ട​യേ​യും, ആ​ല​പ്പു​ഴ- ക​ണ്ണൂ​രി​നേ​യും കാ​സ​ർ​ഗോ​ഡ് വ​യ​നാ​ടി​നേ​യു​മാ​ണ് നേ​രി​ടു​ക. വ​നി​താ വി​ഭാ​ഗം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കോ​ട്ട​യം തൃ​ശൂ​രി​നെ നേ​രി​ടും. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ഇ​ന്നു ന​ട​ക്കും.