പേ​രാ​മ്പ്ര കേ​ന്ദ്ര​മാ​യി പോ​ളി​ടെ​ക്നി​ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Monday, November 29, 2021 12:31 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര കേ​ന്ദ്ര​മാ​യി പോ​ളി​ടെ​ക്നി​ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​എം പേ​രാ​മ്പ്ര ഏ​രി​യാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​വ​ണ്ണാ​മൂ​ഴി, ചേ​ർ​മ​ല, ആ​വ​ള​പാ​ണ്ടി, മു​ത്താ​ച്ചി​പ്പാ​റ തു​ട​ങ്ങി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മീ​ണ ടൂ​റി​സം കോ​റി​ഡോ​ർ ആ​രം​ഭി​ക്കു​ക, കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി എ.​കെ. ബാ​ല​ൻ, സം​സ്ഥാ​നക​മ്മി​റ്റി അം​ഗം എ.​പ്ര​ദീ​പ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​കു​ഞ്ഞ​മ്മ​ത്, പി.​വി​ശ്വ​ൻ, വി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​കെ. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. എം.​കു​ഞ്ഞ​മ്മ​ദ്‌ സെ​ക്ര​ട്ട​റി​യാ​യി 21 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഏ​രി​യാ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

സെ​ക്കു​ല​ർ ഫു​ഡ് ഫെ​സ്റ്റ്

പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ൽ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ബി​ജെ​പി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന വ​ർ​ഗീ​യ പ്ര​ച​ര​ണ​ങ്ങ​ൾ സാ​ക്ഷ​ര കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ലെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ജ​യ് ആ​വ​ള. ഭ​ക്ഷ​ണ​ത്തി​ൽ മ​തം ക​ല​ർ​ത്തി സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട കേ​ര​ള​ത്തി​ൽ ഫ​ലം കാ​ണി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഭ​ക്ഷ​ണ​ത്തി​ന് പ​ക്ഷ​മി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി എ​ഐ​വൈ​എ​ഫ് മേ​പ്പ​യ്യൂ​ർ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​ക്കു​ല​ർ ഫു​ഡ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് അ​ഖി​ൽ കേ​ളോ​ത്ത് അ​ധ്യക്ഷ​ത വ​ഹി​ച്ചു.