ജൈ​വ പ​ച്ച​ക്ക​റി അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണം
Monday, November 29, 2021 12:31 AM IST
തി​രു​വ​മ്പാ​ടി: തി​രു​ഹൃ​ദ​യ ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​രി​താ​ങ്ക​ണം ജൈ​വ പ​ച്ച​ക്ക​റി അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ പ​ദ്ധ​തി​ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ജൈ​വ പ​ച്ച​ക്ക​റി വ്യാ​പ​ന പ​ദ്ധ​തി തു​ട​ർ​ച്ച​യാ​യ എ​ട്ടാം വ​ർ​ഷ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ യൂ​ണി​റ്റ് ത​ല​ത്തി​ലും വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലും മി​ക​ച്ച അ​ടു​ക്ക​ള ത്തോ​ട്ട​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.​അ​സി.​വി​കാ​രി ഫാ.​ജോ​ബി​ൻ തെ​ക്കേ​ക്ക​ര മ​റ്റ​ത്തി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, ട്ര​സ്റ്റി​മാ​രാ​യ ഷാ​ജു ചാ​രുപ്ലാ​ക്ക​ൽ, ബെ​ന്നി മ​ങ്ങാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.