റോ​ഡ് ന​ന്നാ​ക്ക​ണമെന്നാവശ്യപ്പെട്ട് മ​ന്ത്രി​ക്ക് പ​ഞ്ചാ​യ​ത്തംഗത്തിന്‍റെ നി​വേ​ദ​നം
Thursday, October 28, 2021 12:41 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ നി​ന്നും ചെ​മ്പ​നോ​ട, മു​തു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു തി​രി​യു​ന്ന ജം​ഗ്ഷ​നി​ലെ ത​ക​ര്‍​ന്ന റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രിക്ക് പ​ഞ്ചാ​യ​ത്ത് മെംബര്‍ നി​വേ​ദ​നം ന​ല്‍​കി.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്താ​ണ ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നിനാണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭാ​ഗ​മാ​ണു ത​ക​ര്‍​ന്ന​ത്. പ​ല സം​ഘ​ട​ന​ക​ളും വ്യ​ത്യ​സ്ത സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റി​ട്ടു​വെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. എ​സ്റ്റി​മേ​റ്റു സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ജ​ല​സേ​ച​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി.