നോ​ക്കുകൂ​ലി ചോ​ദി​ച്ച് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Thursday, October 28, 2021 12:41 AM IST
കൊ​യി​ലാ​ണ്ടി : നോ​ക്ക് കൂ​ലി കൊ​ടു​ക്കാ​ത്ത​തി​ന് യു​വാ​വി​നെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഏ​ഴു കു​ടി​ക്ക​ല്‍ തെ​ക്കൻ പു​ര​യി​ല്‍ സ​നി​ല്‍​കു​മാ​ര്‍ (38) നെ​യാ​ണ് മ​ര്‍​ദി​ച്ച​ത്. പ​രി​ക്കേ​റ്റ സ​നി​ലി​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​കോ​ഴി​ക്കോ​ട് നി​ന്നും കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സി​ല്‍ കൊ​ടു​ത്ത​യ​ച്ച സാ​ധ​ന​ത്തി​ന് ബ​സ്റ്റാ​ൻഡില്‍ വ​ച്ച് നോ​ക്ക് കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​ണം കോ​ഴി​ക്കോ​ട് കൊ​ടു​ത്തു എ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യി. ഒ​ടു​വി​ല്‍ 30 രൂ​പ കൊ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് ആ​റോ​ളം ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലും പോ​ലീ​സി​ലും സം​ഭ​വം അ​റി​യി​ച്ചി​രു​ന്നു. സ്വി​മ്മിം​ഗ് പൂ​ള്‍​വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ക​ദേ​ശം ര​ണ്ട​ര കി​ലോ​യോ​ളം വ​രു​ന്ന സ്‌​കി​മ്മ​ര്‍ തി​രി​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നും സ​നി​ല്‍ പ​റ​ഞ്ഞു.