പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കാ​ന്‍റീ​ൻ തു​റ​ക്ക​ണമെന്നാവശ്യം
Wednesday, October 27, 2021 12:52 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കോ​വി​ഡ് നി​യ​ത്ര​ണ​ങ്ങ​ൾ നീ​ങ്ങി ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം. കോ​വി​ഡ് മൂ​ലം പ്ര​വ​ർ​ത്ത​നം നി​ല​ച്ച ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കാ​ന്‍റീ​ൻ തു​റ​ക്കാ​ൻ പി​ന്നീ​ട് ശ്ര​മ​മു​ണ്ടാ​യി​ട്ടി​ല്ല.
ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഫ്റ്റീ​രി​യ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​യു​ള്ളൂ. ര​ണ്ടു മൂ​ന്നു ല​ഘു ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നു​ള്ള​താ​ണു ഏ​ക ആ​ശ്വാ​സം. കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു ശ​ക്തി​യേ​റു​ന്നു​ണ്ട്.

ക​ക്ക​യം ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ
ഇ​ന്ന് മു​ത​ൽ തു​റ​ക്കും

കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ത​ക​രു​ക​യും ഗ​താ​ഗ​ത ത​ട​സ​മാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം ,വ​നം വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം എ​ന്നി​വ ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി പു​ന:​സ്ഥാ​പി​ച്ച​തി​നാ​ൽ ഇ​ന്നു മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.