ചു​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു
Tuesday, October 26, 2021 12:48 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ പി​ക്ക​പ്പ് വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വൈ​ക്കോ​ലു​മാ​യി വ​രുക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.
ചു​ര​ത്തി​ല്‍ ആ​റാം വ​ള​വി​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​ര്‍ പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ചേ​ര്‍​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. വൈ​ക്കോ​ല്‍ മ​റ്റൊ​രു ലോ​റി​യി​ല്‍ ക​യ​റ്റി വി​ട്ടു.