ഗ്രാ​മീ​ണ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷനു തു​ട​ക്ക​മാ​യി
Sunday, October 24, 2021 12:20 AM IST
കു​റ്റ്യാ​ടി: വോ​ളീ​ബോ​ളി​ന് ഉ​ണ​ർ​വേകാ​ൻ ക​ർ​മപ​ദ്ധ​തി​ക​ളു​മാ​യി ഗ്രാ​മീ​ണ വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ കേ​ര​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​റ്റ്യാ​ടി ഗ്രീ​ൻ​വാ​ലി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ടോം ​ജോ​സ​ഫ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വഹി​ച്ചു.
ച​ട​ങ്ങി​ൽ കു​റ്റ്യാ​ടി എം​എ​ൽ​എ കു​ഞ്ഞ​മ്മ​ദ് കു​ട്ടി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് ജോ​ൺ​സ​ൺ പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഷെ​രീ​ഫ്, കെ.​വി. ശ​ശി​ധ​ര​ൻ, പ്ര​ദീ​പ് കു​മാ​ർ, പി. ​രാ​ജീ​വ​ൻ, കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, മു​ൻ ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം ന​ന്ദ​കു​മാ​ർ, റോ​യി ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ടി.​കെ.മോ​ഹ​ൻ​ദാ​സ്, വി.വി​ദ്യാ​സാ​ഗ​ർ, മു​ൻ ദേ​ശി​യ റ​ഫ​റി ഇ. ​അ​ച്ചു​ത​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.