വ​ള​ര്‍​ത്തു മു​യ​ലു​ക​ളെ സാ​മൂ​ഹികവി​രു​ദ്ധ​ര്‍ കൊ​ന്ന​താ​യി പ​രാ​തി
Sunday, October 24, 2021 12:20 AM IST
താ​മ​ര​ശേ​രി: വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന മു​യ​ലു​ക​ളെ ല​ഹ​രി മാ​ഫി​യാ സം​ഘ​ത്തി​ലെ സാ​മൂ​ഹികവി​രു​ദ്ധ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. പു​തു​പ്പാ​ടി കാ​വും​പു​റ​ത്ത് പു​ല്ലു​മ​ല പൂ​വ​പ്പ​ട്ട​ച്ചാ​ല്‍ വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന മൂ​ന്ന് മു​യ​ലു​ക​ളെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​പ​ഹ​രി​ച്ച​ത്. ഇ​വ​യി​ലൊ​ന്നി​ന്‍റെ ജ​ഡം പ​കു​തി മു​റി​ച്ച നി​ല​യി​ല്‍ പി​ന്നീ​ട് രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മു​യ​ലു​ക​ളി​ല്‍ ഒ​ന്നി​നെ പി​ന്നീ​ട് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും മൂ​ന്നാ​മ​ത്തെ മു​യ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.