പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ പ​ടി​ക്കെ​ട്ട് ക​യ​റി​യി​റ​ങ്ങാ​ൻ "ക​യ​റാ​യി’
Saturday, October 23, 2021 12:56 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റുകേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു പ​ടി ക​യ​റാ​ൻ ക​യ​ർ സ്ഥാ​പി​ച്ച് കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പ്. ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ 75 ഓ​ളം പ​ടി​ക​ൾ ക​യ​റാ​നും ഇ​റ​ങ്ങാ​നും കൈ​വ​രി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത് ‘ദീ​പി​ക’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു‌. ഇ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ജ​ല​സേ​ച​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ ക​യ​ർ സ്ഥാ​പി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​യാ​സ​ത്തി​നു അ​റു​തി വ​രു​ത്തി. പ്ര​ധാ​ന ഗേ​റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ പ്ര​വേ​ശ​ന ബ​ദ​ൽ പ​രി​ഷ്കര​ണ​മാ​ണു ടൂ​റി​സ്റ്റു​ക​ളെ വ​ല​ച്ച​ത്.
ഇ​വി​ടെ നി​ർ​മി​ക്കു​ന്ന പ്ര​ധാ​ന ഗേ​റ്റി​ന്‍റെ മു​ഖ്യ​പ്ര​വ​ർ​ത്തി യു​ദ്ധ കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ഇ​ന്നു മു​ത​ൽ ഇ​തി​ന്‍റെ ഒ​രു വ​ശ​ത്തു കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​യാ​സം ഒ​ഴി​വാ​ക്കു​മെ​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ സി.​എ​ച്ച്. ഹാ​ബി, അ​സി. എ​ൻ​ജി​നീ​യ​ർ കെ. ​ഫൈ​സ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.