ക​ക്ക​യം ഡാം ​റോ​ഡ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു; ഗ​താ​ഗ​തം ഉ​ട​ൻ പു​നഃസ്ഥാ​പി​ക്കും
Saturday, October 23, 2021 12:56 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴയി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് കെ.​എം.സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. റോ​ഡി​ന്‍റെ നി​ല​വി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന ക​ൽ​വെ​ർ​ട്ടി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും അ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി ക​ഴി​ഞ്ഞ​താ​യും പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ക​ക്ക​യം വാ​ലി ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡി​ൽ ക​രി​ങ്ക​ല്ലി​ലു​ള്ള ഏ​വി​യോ​ൺ വാ​ൾ നി​ർ​മി​ക്കാ​ൻ 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഡാം ​സൈ​റ്റ് റോ​ഡി​ന്‍റെ മു​ഴു​വ​നാ​യു​ള്ള ന​വീ​ക​ര​ണ​ത്തി​നാ​യി റീ​ബി​ൽ​ഡ് കേ​ര​ള, ക​ഫ്ബി എ​ന്നി​വ​യി​ൽ പ​രി​ഗ​ണി​ക്കാ​നാ​യി 50 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​യും എം​എ​ൽ​എ സ​ച്ചി​ൻ ദേ​വ് അ​റി​യി​ച്ചു.