പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ​യു​ള്ള സ​മ​രം നീ​ളു​ന്നു
Saturday, October 23, 2021 12:56 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 37 ദി​വ​സം പി​ന്നി​ട്ടു. ക്വാ​റി​യി​ലെ സ്ഫോ​ട​നം മൂ​ലം നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ട് പാ​ട് സം​ഭ​വി​ച്ച​ത് സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റി​യു​ടെ ഖ​ന​നാ​നു​മ​തി റ​ദ്ദ് ചെ​യ്യാ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം എ​ര​പ്പാ​ൻ​തോ​ട് കു​ടും​ബ​മൈ​ത്രി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​ന്ന​ത്. ബി​ജു കൊ​ച്ചു​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി ക​ല്ലൂ​ർ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ട​ക്ക​പ്പ​ട​വി​ൽ, സ​ണ്ണി പു​ളി​ക്ക​ൽ, സോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ന്‍റി ക​ള​പ്പു​ര​യ്ക്ക​ൽ, ഷൈ​നി കോ​ലാ​ക്ക​ൽ, ലി​സി പു​ത്തേ​ട്ട്, ശി​ൽ​പ കോ​ലാ​ക്ക​ൽ, വി​ൽ​സ​ൺ കൊ​ല്ല​ൻ​കു​ന്നേ​ൽ, സ​ജി പു​ത്തേ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.