മ​യി​ൽ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ
Saturday, October 23, 2021 12:54 AM IST
ക​രു​വാ​ര​കു​ണ്ട്: മ​യി​ൽ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ. മ​ല​പ്പു​റം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്താ​ണ് മ​യി​ലു​ക​ളെ കൂ​ട്ട​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ഇ​വ പീ​ലി വി​ട​ർ​ത്തി നൃ​ത്തം ചെ​യ്യു​ന്ന​ത് കൗ​തു​ക​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ വീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു നേ​രേ ന​ട​ത്തു​ന്ന ഉ​പ​ദ്ര​വം വൈ​കി​യാ​ണ് ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മ​യി​ലു​ക​ൾ കാ​ര​ണം ക​ന​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ, ക​പ്പ, കൊ​ക്കോ, ജാ​തി തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കെ​ല്ലാം ഇ​വ വ​ൻ ഭീ​ഷ​ണി​യാ​ണ്. മ​ണ്ണി​ൽ വി​ത്തി​ടു​ന്പോ​ൾ മു​ത​ൽ തു​ട​ങ്ങും ഇ​വ​യു​ടെ ഉ​പ​ദ്ര​വം. പ​യ​ർ കൃ​ഷി ചെ​യ്യു​ന്ന തോ​ട്ട​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ നേ​രം ഇ​രു​ട്ടു​ന്ന​തു വ​രെ ക​ർ​ഷ​ക​ർ കാ​വ​ലി​രു​ന്നാ​ണ് മ​യി​ലു​ക​ളെ അ​ക​റ്റി കൃ​ഷി സം​ര​ക്ഷി​ച്ചു പോ​രു​ന്ന​ത്. പ​യ​റി​ന്‍റെ പൂ​ക്കു​ല​യും നേ​ന്ത്ര​വാ​ഴ​യു​ടെ കൂ​ന്പു​ക​ളും കാ​യ്ക​ളും ഇ​വ ഭ​ക്ഷ​ണ​മാ​ക്കും. കൊ​ക്കോ​യു​ടെ ഇ​ളം കാ​യ്ക​ളാ​ണ് മ​യി​ലി​നി​ഷ്ടം. മ​ല​യോ​ര​ത്തെ കൊ​ക്കോ തോ​ട്ട​ങ്ങ​ളി​ൽ മ​യി​ലു​ക​ളു​ടെ ശ​ല്യം അ​ധി​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ല​യോ​ര ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ജാ​തി ചു​വ​ട്ടി​ൽ വീ​ണു കി​ട​ക്കു​ന്ന ജാ​തി​പ​ത്രി കൊ​ത്തി നാ​ശം വ​രു​ത്തു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തെ​ങ്ങി​ന്‍റെ പൂ​ക്കു​ല പൊ​ട്ടി​യാ​ൽ ഇ​ളം മ​ച്ചി​ങ്ങ കൊ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ലും വ​ൻ കു​റ​വു സം​ഭ​വി​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ടാ​പ്പിം​ഗ് ന​ട​ത്തി ചി​ര​ട്ട​ക​ളി​ൽ ശേ​ഖ​രി​ക്കു​ന്ന റ​ബ​ർ പാ​ൽ ഇ​വ നാ​ശം വ​രു​ത്തു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി.
ക​പ്പ ത​ണ്ട് മ​ണ്ണി​ൽ കു​ത്തു​ന്പോ​ൾ തു​ട​ങ്ങും മ​യി​ലു​ക​ളു​ടെ ആ​ക്ര​മ​ണം. ക​പ്പ ത​ണ്ട് ചി​ക​ഞ്ഞ് കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് തീ​രാ​ന​ഷ്ട​മാ​ണ്. ക​ർ​ഷ​ക​ർ​ക്ക് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പു​റ​മേ ഇ​വ​യു​ടെ ആ​ക്ര​മ​ണം കാ​ര​ണം പ്ര​തീ​ക്ഷി​ച്ച വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടു​ക​യാ​ണ്.
കാ​ല​ങ്ങ​ളാ​യി ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്നു​ണ്ടെങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.