സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​ന​ങ്ങ​ള്‍: വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​ത്
Saturday, October 23, 2021 12:54 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്ഥി​ര​നി​യ​മ​നം ന​ട​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യി ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ് അ​റി​യി​ച്ചു. അ​ടു​ത്തി​ടെ സ​ര്‍​വ​ക​ലാ​ശാ​ലാ പ്ര​സി​ലേ​ക്ക് കൗ​ണ്ട​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് ന​ല്‍​കി​യ വി​ജ്ഞാ​പ​നം തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജോ​ലി​യാ​ണ്, ഭാ​വി​യി​ല്‍ സ്ഥി​ര​പ്പെ​ടാം എ​ന്ന മ​ട്ടി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ തെ​റ്റി​ധ​രി​ക്കാ​നി​ട​യാ​യി. പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളാ​ണ് ഇ​തി​ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ല​ഭി​ച്ച​ത്. അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണ​ത്തി​നും വി​വ​ര​ങ്ങ​ള്‍ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നും ചി​ല ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ള്‍ വ​ലി​യ തു​ക ഫീ​സി​ന​ത്തി​ലും ഈ​ടാ​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കു​ന്ന വി​ജ്ഞാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ആ​ധി​കാ​രി​കം. തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ന്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. അ​ല്ലാ​തെ​യു​ണ്ടാ​കു​ന്ന ക​ഷ്ട ന​ഷ്ട​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ലെ​ന്നും ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.