ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു
Friday, October 22, 2021 11:12 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ ലോ​റി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​കാ​രി​ത​ൽ​ക്ഷ​ണം മ​രി​ച്ചു. പ​ന്ത​ലാ​യ​നി മീ​ത്ത​ലെ വീ​ട്ടി​ൽ ഷീ​ബ (45) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കെ​ഡി​സി ബാ​ങ്കി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട ഇ​വ​രു​ടെ ദേ​ഹ​ത്തgകൂ​ടെ ലോ​റി ക​യ​റി. അ​ഗ്നി​ര​ക്ഷാ സേ​ന​യും കൊ​യി​ലാ​ണ്ടി പോ​ലീ​സും മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലെ​ക്ക് മാ​റ്റി. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മ​രു​മ​ക​ൻ അ​ഖി​ലി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ർ​ത്താ​വ്: ഹ​രി​ദാ​സ​ൻ. മ​ക്ക​ൾ: ആ​തി​ര, അ​ക്ഷ​യ്. മ​രു​മ​ക​ൻ: അ​ഖി​ൽ (മു​ചു​കു​ന്ന്). പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ​യും ഓ​മ​ന അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി, സ​രോ​ജി​നി.