മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി മേഖലയിൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം: പ്ര​തി​രോ​ധ​മി​ല്ലാ​തെ വ​നം​വ​കു​പ്പ്
Friday, October 22, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ നെ​ല്ല്, വാ​ഴ, ഇ​ഞ്ചി, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളെ​ല്ലാം കാ​ട്ടാ​ന​ക​ള​ട​ക്ക​മി​റ​ങ്ങി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.
വേ​ലി​യ​ന്പം, ക​ണ്ടാ​മ​ല, പാ​ക്കം, കൊ​ള​വ​ള്ളി, അ​മ​ര​ക്കു​നി, ഇ​രു​ളം ചു​ണ്ട​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യ​മു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ - വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ - നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​ങ്ങ​ൾ ചേ​രു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ പ​രാ​തി. വ​നം വ​കു​പ്പു സ്ഥാ​പി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ൽ​മ​തി​ൽ, ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ്, ട്ര​ഞ്ചു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും മേ​ഖ​ല​യി​ൽ പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് വേ​ണ്ട​ത്ര ഫ​ല​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക്രാ​ഷ് ഗാ​ർ​ഡ് റോ​പ് ഫെ​ൻ​സിം​ഗ് ജി​ല്ല​യി​ലും പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മാ​യും ട്ര​ഞ്ചു​ക​ളാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ട്ര​ഞ്ചു​ക​ളി​ൽ മ​ണ്ണി​ടി​യു​ന്ന​തോ​ടെ അ​തു​വ​ഴി കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​നു പു​റ​ത്തേ​ക്കെ​ത്തു​ന്ന​ത് പ​തി​വാ​ണ്. ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗും വേ​ണ്ട വി​ധ​ത്തി​ൽ ഫ​ലം ക​ണ്ടി​ട്ടി​ല്ല. ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച വ​ണ്ടി​ക്ക​ട​വ് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു​കാ​ല​ത്തു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​ക​ളി​ലെ ക​ൽ​മ​തി​ൽ നി​ർ​മാ​ണം ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ച്ചു​വെ​ന്ന് പ​റ​യാ​മെ​ങ്കി​ലും അ​തി​നു വ​രു​ന്ന ചെ​ല​വും എ​ല്ലാ​യി​ട​ത്തും ഇ​ത് നി​ർ​മി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ ക്രാ​ഷ് ഗാ​ർ​ഡ് റോ​പ്പ് ഫെ​ൻ​സിം​ഗി​ന് പ്ര​സ​ക്തി​യേ​റു​ന്ന​ത്.