പാ​ളി​ച്ച​ക​ള്‍ റേ​ഷ​ന്‍വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കു​ന്ന​താ​യി പ​രാ​തി
Friday, October 22, 2021 12:37 AM IST
കോ​ഴി​ക്കോ​ട്: എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണു​ക​ളി​ല്‍ നി​ന്ന് അ​രി ന​ല്‍​കു​ന്ന​തി​ലു​ണ്ടാ​കു​ന്ന പാ​ളി​ച്ച​ക​ള്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​യ്ക്കു​ന്ന​താ​യി പ​രാ​തി.
45 മു​ത​ല്‍ 55 കി​ലോ​ഗ്രാം വ​രെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ചാ​ണ് നി​ല​വി​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ല്‍ ഗോ​ഡൗ​ണ്‍ അ​ധി​കൃ​ത​ര്‍ പു​ല​ര്‍​ത്താ​റി​ല്ല.
എ​ന്നാ​ല്‍ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു പ​രി​ഗ​ണി​ക്കാ​തെ തൂ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് പി​ഴ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യി റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​രോ​പി​ച്ചു.
ഈ ​ചാ​ക്കു​ക​ളു​ടെ സ്റ്റോ​ക്കി​ല്‍ വേ​രി​യേ​ഷ​ന്‍ ക​ണ്ടെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ഴ ഈ​ടാ​ക്കി വ​ന്‍​സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​താ​യും സം​ഘ​ട​ന പ​രാ​തി​പ്പെ​ട്ടു.​
ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ റേ​ഷ​ന്‍ ഭ​ക്ഷ്യ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യ എ​ന്‍​എ​ഫ്എ​സ് ഗോ​ഡൗ​ണു​ക​ളി​ല്‍ നി​ന്നും റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് 50 കി​ലോ​ഗ്രാം തോ​തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ബാ​ഗി​ന്‍റെ (ചാ​ക്ക്) തൂ​ക്ക​വും ന​ല്‍​കി കൃ​ത്യ​മാ​യ അ​ള​വി​ല്‍ ക്ര​മീ​ക​രി​ച്ച് ന​ല്‍​കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലെ സ്റ്റോ​ക്ക് പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ അ​ഡ്വ: ജോ​ണി നെ​ല്ലൂ​ര്‍, അ​ഡ്വ: ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ടി.​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.