ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, October 22, 2021 12:35 AM IST
തി​രു​വ​മ്പാ​ടി: അ​ഗ​സ്ത്യ​ൻ​മു​ഴി പാ​ല​ത്തി​ന് സ​മീ​പം മു​പ്പ​ത് അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
റോ​ഡ് ക​ട​ന്നു​പോ​കു​ന്ന തി​രു​വ​മ്പാ​ടി ടൗ​ണി​ലെ കാ​ന​ക​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. ഒ​രു ചെ​റി​യ മ​ഴ പെ​യ്താ​ൽ തി​രു​വ​മ്പാ​ടി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യാ​ണ്. ഇ​തു മൂ​ലം പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. നി​ര​ന്ത​ര​മാ​യി ഈ ​വി​ഷ​യം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് റോ​ഡ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്നു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ നാ​ളി​തു​വ​രെ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.
അ​ഴി​മ​തി​യ്ക്ക് കു​ട​പി​ടി​ക്കു​ന്ന ഈ ​സ​മീ​പ​നം മ​ന്ത്രി​യും സ​ർ​ക്കാ​രും തി​രു​ത്തി ഈ ​റോ​ഡി​ന്‍റെ ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് റോ​ഡ് നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യു.​സി. അ​ജ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​തി​ൻ പ​ല്ലാ​ട്ട്, അ​ർ​ജു​ൻ ബോ​സ്, അ​മ​ൽ നെ​ടു​ങ്ക​ല്ലേ​ൽ, ലി​ബി​ൻ ബെ​ൻ തു​റു​വേ​ലി​ൽ, ലി​ബി​ൻ അ​മ്പാ​ട്ട്, പി.​എ​സ്. സ​ക്കീ​ർ, സ​ലീം സു​ൽ​ത്താ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.