ഡോ.ടി.​കെ. ജ​യ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി അ​നു​ശോ​ചി​ച്ചു
Friday, October 22, 2021 12:33 AM IST
കോ​ഴി​ക്കോ​ട്: മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ജ​ന​റ​ൽ സ​ർ​ജ​നും കോ​ഴി​ക്കോ​ട് പി​വി​എ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ടി.​കെ. ജ​യ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി അ​നു​ശോ​ചി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡോ. ​ടി.​കെ. ജ​യ​രാ​ജ്. പി​വി​എ​സ് ആ​ശു​പ​ത്രി​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. സൗ​മ്യ​ത മു​ഖ​മു​ദ്ര​യാ​ക്കി വ്യ​ക്തി​ബ​ന്ധം സൂ​ക്ഷി​ക്കാ​ൻ എ​ല്ലാ​കാ​ല​വും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്ന​താ​യും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.