ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം പോ​ലീ​സ് നീ​രീ​ക്ഷ​ണ​ത്തി​ൽ കൊ​ണ്ടു​വ​ര​ണം: കോ​ൺ​ഗ്ര​സ്
Friday, October 22, 2021 12:33 AM IST
കു​റ്റ്യാ​ടി: ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്ന് സ​മീ​പ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പെ​ട്ടു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും സ്ത്രീ ​പീ​ഡ​ന​ങ്ങ​ളു​ടെ​യും മ​ദ്യം, ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും താ​വ​ള​മാ​യി ഇ​വി​ടം മാ​റി​യി​രി​ക്കു​ക​യാ​ണ്.
പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ജാ​ന​കിക്കാ​ട് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​ക്ക​രു​തെ​ന്നും സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി. അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര​ങ്കോ​ട്ട് ജ​മാ​ൽ, കെ.​സി. കൃ​ഷ്ണ​ൻ, പ്രി​ൻ​സ് ആ​ന്‍റ​ണി, എ​ൻ.​കെ. കു​ഞ്ഞ​ബ്ദു​ള്ള, ര​വീ​ന്ദ്ര​ൻ കി​ള​യി​ൽ, ദി​നേ​ശ​ൻ പൂ​ക്കു​ന്നു​മ്മ​ൽ, വി.​എം. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.