പ്ര​വൃ​ത്തി​ക​ളി​ലെ കാ​ല​താ​മ​സം: ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി
Friday, October 22, 2021 12:33 AM IST
താ​മ​ര​ശേ​രി: ക​രാ​റു​കാ​ര്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ദേ​ശീ​യ​പാ​ത 766-ല്‍ ​താ​മ​ര​ശേ​രി​ക്ക​ടു​ത്ത് പു​ല്ലാ​ഞ്ഞി​മേ​ട്ടി​ലെ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ന് പി​ഴ​യ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​ദേ​ശി​ച്ചു.

പു​ല്ലാ​ഞ്ഞി​മേ​ട്ടി​ലെ ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കി ഒ​ക്ടോ​ബ​ര്‍ 15-ന​കം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​രാ​റു​കാ​രോ​ട് ഒ​രു മാ​സം മു​മ്പ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​രാ​റു​കാ​ര്‍ ഇ​ക്കാ​ര്യം ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ന​വീ​ക​ര​ണ ജോ​ലി​യി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്നും (ലി​ക്വി​ഡേ​റ്റ് ഡാ​മേ​ജ്) ദേ​ശീ​യ പാ​ത എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ക​രാ​റു​കാ​രാ​യ നാ​ഥ് ഇ​ന്‍​ഫ്രാ സ്ട്ര​ക്ച​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ണി വൈ​കു​ന്ന​താ​യി എം​എ​ല്‍​എ​യും നാ​ട്ടു​കാ​രും നേ​ര​ത്തേ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തുട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ​മാ​സം മ​ന്ത്രി​ ഇവിടെയെ​ത്തി​യ​ത്.